തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് മോദി


തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. കോൺഗ്രസിന് എത്ര ചെളി വേണമെങ്കിലും എറിയാം. ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്നും മോദി പറഞ്ഞു. മോദിക്ക് 100 തലയുണ്ടോ എന്ന മല്ലികാർജുൻ ഖാർഗെയുടെ പരിഹാസത്തിനുള്ള മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്.

“രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിളിക്കുന്നത് ശരിയല്ല. ആരാണ് മോദിയെ കൂടുതൽ അധിക്ഷേപിക്കുക എന്നതിൽ കോൺഗ്രസിൽ മത്സരമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് പറഞ്ഞിരുന്നു. ഹിറ്റ്‌ലറെ പോലെ മരിക്കുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അവസരം കിട്ടിയാൽ ഞാൻ തന്നെ മോദിയെ കൊല്ലുമെന്ന് മറ്റൊരു നേതാവ് പറയുന്നു.” ഗുജറാത്തിലെ കലോലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചു.

“രാവണൻ, രാക്ഷസൻ പോലെ കോൺഗ്രസ് നിരവധി പേരുകൾ എനിക്ക് ചാർത്തിത്തന്നു. അവർ ഇങ്ങനെ വിളിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല, അത്തരം വാക്കുകൾ ഉപയോഗിച്ചിട്ടും കോൺഗ്രസിന് പശ്ചാത്താപമില്ലെന്ന് ഓർക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് കോൺഗ്രസ് കരുതുന്നു.”− മോദി കൂട്ടിച്ചേർത്തു. നേരത്തെ ഖാർഗെയുടെ ‘രാവൺ’ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അവഹേളനമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

article-image

re6e7

You might also like

Most Viewed