സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി
സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡൽഹി പൊലീസ് ഹർജി നൽകി. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. ഹർജിയിൽ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ആത്മഹത്യാപ്രേരണ, ഗാർഹികപീഡന കുറ്റങ്ങൾ ചുമത്തണമെന്നായിരുന്നു ഡൽഹി പൊലീസ് വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ കുറ്റങ്ങൾ ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി ഡൽഹി റോസ് അവന്യു കോടതിയിലെ പ്രത്യേക സി.ബി.ഐ. ജഡ്ജി ഗീതാഞ്ജലി ഗോയൽ തരൂരിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് ഡൽഹി പോലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
ഡൽഹി പൊലീസിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ ശർമ്മ നോട്ടീസ് അയച്ചു. സി.ബി.ഐ. കോടതിയുടെ വിധിക്കെതിരേ പതിനഞ്ച് മാസങ്ങൾക്ക് ശേഷമാണ് അപ്പീൽ ഫയൽ ചെയ്തതെന്ന് തരൂരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വിനോദ് പഹ്‌വ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. 2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
fgfgj