ബംഗളൂരുവിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിനകത്ത് കോണ്ടം പാക്കറ്റുകളും മയക്കുമരുന്നും സിഗരറ്റും
ബംഗളൂരു നഗരത്തിലെ സ്‌കൂളുകളിൽ ക്ലാസ് മുറിയിലെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയത് ഗർഭ നിരോധന ഉറകൾ. ഇതിന് പുറമെ മൊബൈൽ ഫോൺ, സിഗരറ്റ്, മയക്കുമരുന്ന്, ലൈറ്റർ എന്നിവയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. 8,9,10 ക്ലാസുകളിലെ കുട്ടികളിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
സ്‌കൂളിലെ 80 ശതമാനം കുട്ടികളുടെ ബാഗുകളിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ വിദ്യാർത്ഥികൾ പരസ്പരം ആംഗ്യങ്ങൾ കാണിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
അതേസമയം, ഇത്തരം വസ്തുക്കളുമായി പിടികൂടിയ കുട്ടികളെ സ്‌കൂൾ അധികൃതർ 10 ദിവസം മാറ്റിനിർത്തുകയാണ് ചെയ്തത്. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകാൻ അധികൃതർ തീരുമാനിച്ചു. പെൺകുട്ടികളുടെ ബാഗിൽ നിന്നും കോണ്ടം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്തപ്പോൾ കൂടെ പഠിക്കുന്ന സമപ്രായരായ വിദ്യാർത്ഥികളെയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികൾപോലും മയക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണ്. ഏവരെയും ഞെട്ടിച്ച ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് സ്‌കൂൾസ് ഇന്‍ കർണാടക ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു.
575676