ജി 20 ഉച്ചകോടി 2023ന്റെ അദ്ധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത് ഇന്ത്യ


2023 ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു. പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഉച്ചകോടി രാജ്യത്തിന് പുതിയ ദിശാ ബോധം നൽ‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 ഉച്ചകോടിയിലെ ആശയം.

2023ലെ ജി 20 ഉച്ചകോടിയിൽ‍ ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി ഇന്ന് മുതലാണ് ആരംഭിച്ചത്. കഴിഞ്ഞ മാസം ബാലിയിൽ‍ നടന്ന ഉച്ചകോടിയിൽ‍ ഇന്ത്യോനേഷ്യ പ്രസിഡന്റ് ജോകോ വിഡോഡോയിൽ‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാറ്റ് ഏറ്റുവാങ്ങിയിരുന്നു. ഔദ്യോഗികമായി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ഇന്ന് മുതൽ‍ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ‍ സജീവമാകും. ഉച്ചകോടി ഇന്ത്യക്ക് പുതിയ ദിശാ ബോധവും ,അവസരങ്ങളും നൽ‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

article-image

56r55

You might also like

Most Viewed