ജമ്മു കശ്മീരിൽ 300 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് മൂന്ന് മരണം


ജമ്മു കശ്മീരിൽ 300 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് സംഭവം.  ബുധനാഴ്ച രാത്രി അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ കാർ 300 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മൂന്ന് പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയും രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കത്വയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

article-image

hfg

You might also like

Most Viewed