ഉത്തർപ്രദേശിലെ ഇലക്ട്രോണിക്സ് കടയിൽ തീപ്പിടുത്തം; ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു


ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇലക്ട്രോണിക്സ് കടയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇലക്ട്രോണിക്സ് കടയിൽ തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ ഉടമയും കുടുംബവും താമസിച്ചിരുന്ന മുകളിലത്തെ നിലയിലേയ്ക്കും തീ പടർന്നു. 18 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആറുപേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകാൻ ഉദ്യാഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

article-image

dfhdfh

You might also like

Most Viewed