ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി അറസ്റ്റിൽ


വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമ്മിള അറസ്റ്റിൽ. കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടി പ്രവർത്തകരും വൈഎസ്ആർ തെലങ്കാന പാർട്ടിയും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. വാറങ്കൽ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നർസാംപേട്ടിലെ എംഎൽഎയായ പി സുദർശൻ റെഡ്ഡിക്കെതിരേയുളള ശർമ്മിളയുടെ അഴിമതി പരാമർശമാണ് ഇരു പാർട്ടിയിലേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചത്. ശർമ്മിളയുടെ വാഹനവ്യൂഹം തടഞ്ഞ ബിആർഎസ്(ഭാരത രാഷ്ട്ര സമിതി) പ്രവർത്തകർ ഒരു ബസ് അടക്കമുളള വാഹനങ്ങൾക്ക് തീയിട്ടു. ഇതിനെ തുടർന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി പ്രവർത്തകർ കെസിആറിന്റെ പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു.

സംഭവത്തിൽ ശർമ്മിള ഇടപെട്ടതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് വൈ എസ് ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ചത്. വൈഎസ്ആർ കോൺഗ്രസും ആന്ധ്രാ രാഷ്ട്രീയവും സഹോദരൻ ജഗമോഹൻ റെഡ്ഡി പൂർണ നിയന്ത്രണത്തിലാക്കിയതോടെയാണ് വൈഎസ് ശർമ്മിള പുതിയ പാർട്ടിയുമായി രംഗത്തുവന്നത്. 

article-image

fghfghf

You might also like

Most Viewed