ഡൽഹിയിൽ ഗൃഹനാഥനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു
ഡൽഹിയിൽ വീണ്ടും ശ്രദ്ധാമോഡൽ കൊലപാതകം. ഡൽഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത്. അഞ്ചൻദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളിൽ ഇവർ പോകുന്നതും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
മാതാവ് പൂനവും മകന്‍ ദീപകും ചേർന്ന് അഞ്ജന്‍ദാസിനെ ഉറക്കഗുളിക കലർത്തിയ മദ്യം കുടിപ്പിച്ചു. മയങ്ങിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. രക്തം പൂർണ്ണമായും പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടിൽ തന്നെ സൂക്ഷിച്ചു. ശേഷം പതിനാറ് കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. വീടിനുള്ളിൽ നിന്ന് വരുന്ന ദുർഗന്ധം അയൽവാസികൾക്ക് മനസിലാവാതിരിക്കാൻ ആ ദിവസങ്ങളിൽ വീടിന് പെയിന്റടിക്കുകയും ചെയ്തു.
2016ൽ തന്റെ ആദ്യ ഭർത്താവ് കല്ലു മരിച്ചതിന് ഒരു വർഷത്തിന് ശേഷമാണ് പ്രതിയായ പൂനം അഞ്ജൻ ദാസിനെ വിവാഹം കഴിക്കുന്നത്. പൂനത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രണ്ടാം പ്രതി കൂടിയായ ദീപക്. അഞ്ജൻ ബീഹാറിൽ മറ്റൊരു കുടുംബം കൂടിയുണ്ടായിരുന്നു. അതിൽ എട്ടുമക്കളും. അഞ്ചൻദാസിന് സമ്പാദ്യങ്ങളൊന്നുമില്ലെന്നും ജോലിക്ക് പോകാറില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.
അവിഹിത ബന്ധത്തിന്റെ പേരിലാണ് പൂനവും മകൻ ദീപക്കും അഞ്ജൻ ദാസിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും പൊലീസ് കണ്ടെടുത്തിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. അഞ്ചൻദാസിന്റെ കാൽ ജൂൺ അഞ്ചിനാണ് പൊലീസ് കണ്ടെത്തുന്നത്. അടുത്ത ദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിന് പിറ്റേന്ന് അടുത്ത സ്ഥലത്ത് നിന്ന് തലയും കണ്ടെത്തി. തുടർന്ന് ഡിഎൻഎ പരിശോധനയിൽ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.
gyii
ിപപ