രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചെങ്കിൽ തന്നെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവപര്യന്തം കുറ്റവാളി കോടതിയിൽ

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചെങ്കിൽ തന്നെയും മോചിപ്പിക്കണമെന്ന് ജീവപര്യന്തം കുറ്റവാളി സ്വാമി ശ്രദ്ധാനന്ദ്ുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സമ്പത്തിനുവേണ്ടി ഭാര്യയെ കൊലപ്പെടുത്തിയതിനാണ് സ്വാമി ശ്രദ്ധാനന്ദ് തടവിലായത്. അടുത്തിടെ മോചിതരായ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ലഭിച്ച നീതി തനിക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീം കോടതിയിൽ മോചനത്തിനായി അപേക്ഷിക്കുകയായിരുന്നു.
ഒരു കൊലപാതകത്തിന് ശിക്ഷാ ഇളവോ പരോളോ ഇല്ലാതെയാണ് ജീവപര്യന്തം തടവിന് 29 വർഷം ജയിലിൽ കഴിഞ്ഞെന്നും ശ്രദ്ധാനന്ദിന്റെ അഭിഭാഷകൻ വരുണ്‍ താക്കൂർ, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിനോട് വാദിച്ചു.
1991ൽ 16 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്ത, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർ പോലും പരോളോടെ 30 വർഷത്തെ ജയിൽവാസത്തിന് ശേഷം ജയിൽ മോചിതരായിട്ടുണ്ടെന്നും താക്കൂർ പറഞ്ഞു. ”ഇത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനത്തിന്റെ ഒരു ക്ലാസിക് കേസാണ്,” അദ്ദേഹം പറഞ്ഞു. ഹർജിക്കാരന് 80 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നും 1994 മാർച്ച് മുതൽ ജയിലിൽ കഴിയുകയാണെന്നും അപേക്ഷയിൽ താക്കൂർ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെന്ന നിലയിൽ മൂന്ന് വർഷമായി ബെൽഗാം ജയിലിൽ ഏകാന്ത തടവിലായിരുന്നു അദ്ദേഹം, അഭിഭാഷകൻ പറഞ്ഞു.
ഇളവും പരോളും അനുവദിക്കുന്നതിനുള്ള അപേക്ഷ 2014ൽ സമർപ്പിച്ചെങ്കിലും സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചതിനെത്തുടർന്ന് കൂടുതൽ വാദം കേൾക്കാതെ തീർപ്പാക്കുകയായിരുന്നു.
hfghjf