അറസ്റ്റിലായത് ഏഴുകോടിയുടെ മയക്കുമരുന്നു കേസിൽ;‍ ജാമ്യത്തിൽ‍ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം നടത്തി; ദന്പതികൾ അറസ്റ്റിൽ


ഏഴുകോടിയുടെ മയക്കുമരുന്നു കേസിൽ‍ അറസ്റ്റിലായി ജാമ്യത്തിൽ‍ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം നടത്തിയ ടാറ്റൂ ആർ‍ട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ‍ അറസ്റ്റിൽ‍. കോട്ടയം സ്വദേശി സിഗിൽ‍ വർ‍ഗീസ് മാമ്പറമ്പിൽ‍ (32), കോയമ്പത്തൂർ‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബെംഗളൂരുവിൽ‍ അറസ്റ്റിലായത്.

കഴിഞ്ഞ മാർ‍ച്ചിലാണ് 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ‍ അറസ്റ്റിലാവുന്നത്. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും ഇവർ‍ മയക്കുമരുന്ന് കച്ചവടം തുടർ‍ന്നതായി പൊലീസ് പറഞ്ഞു. നോർ‍ത്ത് ബെംഗളൂരുവിലെ കോതനൂരിൽ‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. പരപ്പന അഗ്രഹാരയിൽ‍ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇവർ‍ തിങ്കളാഴ്ച അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

article-image

rtuu

You might also like

Most Viewed