ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തു; ഡോക്ടർ ഒളിവിൽ

പാറ്റ്‌ന: ഗർഭപാത്ര ശസ്ത്രക്രിയക്കിടെ യുവതിയുടെ ഇരു വൃക്കകളും ഡോക്ടർ നീക്കം ചെയ്ത സംഭവത്തിൽ ക്ലിനിക്ക് ഉടമ അറസ്റ്റിൽ. മുസ്സാഫർപൂരിലെ ശുഭ്കാന്ത് നഴ്‌സിങ് ഹോമിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ വൃക്കകളാണ് ക്ലിനിക്കിലെ ഡോക്ടർ ആയ ആർകെ സിങ് നീക്കം ചെയ്തത്. സംഭവം പുറത്തായതോടെ ഇയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ക്ലിനിക്ക് ഉടമ പവൻകുമാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ മൂന്നിനായിരുന്നു സംഭവം. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി എത്തിയ സുനിതാ ദേവി(38)യാണ് തട്ടിപ്പിനിരയായത്. ഡയാലിസിസിലൂടെയാണ് യുവതി ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. സംഭവത്തിൽ ക്ലിനിക്ക് ഉടമ പവൻകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പു വെളിപ്പെട്ടതോടെ ഒളിവിൽ പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർകെ സിങിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കുറ്റവാളിയായ ഡോക്ടറെയും ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നുമാണ് യുവതിയുടെ ആവശ്യം. അംഗീകാരമില്ലാതെയാണ് നഴ്‌സിങ് ഹോം പ്രവർത്തിച്ചിരുന്നതെന്നും ബിഹാർ പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പവൻകുമാറിനും ഡോ. ആർകെ സിങിനുമെതിരെ അവയവ മാറ്റിവെക്കൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഗബൂബഗദ