രാജസ്ഥാനിലെ നദിയിൽ വൻ സ്‌ഫോടക വസ്തു ശേഖരം
രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ സോം നദിയിൽ നിന്ന് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം കണ്ടെത്തി. 185 കിലോയോളം ജലാറ്റിൻ സ്റ്റിക്കാണ് കണ്ടെടുത്തത്. ഏഴു ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. കഴിഞ്ഞ ദിവസം ഉദയ്പൂരിലെ റെയിൽവേ ട്രാക്കിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ സ്ഥലമെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
എന്നാൽ, റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുമായി ഇതിന് സാമ്യമില്ലെന്നും അതിനാൽ തന്നെ സ്ഫോടനവുമായി ഇതിന് ബന്ധമില്ലെന്നും പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. ഖനനം നടത്താനായി എത്തിച്ച പഴയ ജലാറ്റിൻ സ്റ്റിക്കാണെന്നും ആരോ അബദ്ധത്തിൽ ഉപേക്ഷിച്ചതാകാനും സാദ്ധ്യതയുള്ളതായി ഐജി അറിയിച്ചു.
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് നിരവധി ഖനികളുള്ള സ്ഥലമാണ്. ഇതിനോട് ചേർന്ന പ്രദേശത്തെ റെയിൽവേ ട്രാക്കിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്പെഷ്യൽ ഓപ്പറേഷൻ സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാദ്ധ്യതയും പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
setydry