ഇന്ത്യ−റഷ്യ വിസ−ഫ്രീ ട്രാവൽ കരാർ ഉടൻ പ്രഖ്യാപിക്കും
ഇന്ത്യയും റഷ്യയും വിസ− ഫ്രീ ട്രാവൽ കരാറിലേക്ക്് കടക്കുന്നു. വിസ− ഫ്രീ ട്രാവൽ കരാർ വ്യവസ്ഥ ഉടൻ പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഷാംഹായ് ഉച്ചകോടിയിൽ നടന്ന ചർച്ചകളുടെ തുടർ നടപടികൾ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങൾ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വിസ കൂടാതെ വിനോദ സഞ്ചാരത്തിനുള്ള യാത്രയാണ് ആദ്യഘട്ടത്തിൽ സാധ്യമാകുക.
അതേസമയം ഇന്ത്യൻ പൗരന്മാർക്ക് കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി−20 വേദിയിൽ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി വിസ ലഭിക്കാത്തവർക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിർദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് കനേഡിയൻ വിസയും വർക്ക് പെർമിറ്റും നൽകുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തിൽ ഉയർന്നുവന്നു. കാനഡയിൽ ഇന്ത്യൻ പൗരന്‍മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാൽ ഇന്ത്യക്കാർക്ക് സഹായം, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, അത്യാഹിതങ്ങൾ, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചർച്ചയുടെ ഭാഗമായി.
uyftuf