ജി 20 ഉച്ചകോടി : ഉഭയകക്ഷി യോഗങ്ങൾ നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി യോഗങ്ങൾ നടത്താൻ ഒരുങ്ങുന്നു. ഉച്ചകോടിയുടെ ഒന്നാം ദിവസം ഭക്ഷ്യ വിതരണ ശൃംഖല, ഊർജ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2014 ന് മുമ്പും 2014 ന് ശേഷവുമുള്ള ഇന്ത്യയിൽ വളരെയധികം വികസനം ഉണ്ടായിട്ടുണ്ടെന്ന് ബാലിയിൽ നടന്ന ഒരു ഇന്ത്യൻ പ്രവാസി യോഗത്തിൽ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്ത് സംസാരിച്ചു. പിന്നീട് ഒന്നാം ദിവസം, പ്രധാനമന്ത്രി മോദി ഇന്തോനേഷ്യൻ പ്രസിഡന്റ് സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ പങ്കെടുത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റിനെ അഭിവാദ്യം ചെയ്യുകയും അദ്ദേഹവുമായി ഹ്രസ്വ ആശയവിനിമയം നടത്തുകയും ചെയ്തു.
aass