വ്യാജ അപകടമുണ്ടാക്കി ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍
കർണാടകയിലെ സിദ്ധാപുരിയിൽ വ്യാജ അപകടമുണ്ടാക്കി കാര്‍ യാത്രികരില്‍ നിന്ന് പണംതട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍. കാര്‍ യാത്രികനെ ഭീഷണിപ്പെടുത്തി 15,000 രൂപ വാങ്ങിയ രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളേയും ബൈക്കും ഒപ്പം 15,000 രൂപയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ബൈക്കില്‍ എത്തിയ തട്ടിപ്പുകാര്‍ കാറിന്റെ പിന്നിലെത്തി കൈകൊണ്ട് കാറിന്റെ പിന്‍വശത്ത് ഇടിക്കും. ഡ്രൈവര്‍ കാറിനുള്ളില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം പുറകില്‍ വണ്ടി തട്ടിയതിന്റേതാണെന്ന് തെറ്റിദ്ധരിക്കും. പിന്നീട് കാര്‍ ബൈക്കില്‍ തട്ടിയെന്നും ഡ്രൈവിങ്ങിലെ പിഴവുകൊണ്ടാണെന്നും ആരോപിച്ച് പണം ആവശ്യപ്പെടുന്നതാണ് രീതി. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടന്‍ തന്നെ അറിയിക്കണമെന്ന ജാഗ്രതാ നിര്‍ദേശവും പോലീസ് നല്‍കിയിട്ടുണ്ട്.
DGHDHF
DGHDHF