ഇന്ന് നവംബർ 14, ശിശുദിനം


സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ പുതുക്കി ഇന്ന് രാജ്യമെമ്പാടും ശിശുദിനാഘോഷ പരിപാടികൾ നടക്കുകയാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് റാലികൾ, ചിത്രരചന, പ്രസംഗം, ഉപന്യാസ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജവഹർലാൽ‍ നെഹ്രുവിന്‍റെ 133ആം ജന്മദിനമാണ്. രാജ്യം ശിശുദിനമായാണ് നെഹ്രുവിന്‍റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശിൽ‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങൾ‍ ഇന്നും പ്രസക്തമാണ്.

അലഹബാദിൽ‍ 1889ലാണ് പണ്ഡിറ്റ് ജവഹർ‍ലാൽ‍ നെഹ്രുവിന്‍റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളിൽ‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ‍ ‍ നിർണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്.

സമര പരമ്പരകളിലൂടെ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താൻ ജനാധിപത്യ മതേതരരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധിക്കൂവെന്ന് നെഹ്രു വിശ്വസിച്ചു. 1964−ൽ‍ നെഹ്രുവിന്‍റെ മരണശേഷമാണ് ദേശീയതലത്തിൽ‍ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീർ‍പ്പൂ നെഞ്ചോടു ചേർ‍ത്തും രാജ്യത്ത് കുട്ടികൾ ശിശുദിനം ആചരിച്ച് വരുന്നു.

article-image

ംു്ിംപ

You might also like

Most Viewed