ഡൽഹിയിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി


എഞ്ചിനിൽ നിന്ന് തീപ്പൊരി വന്നതിനെ തുടർന്ന് ബാംഗളൂരുവിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഇൻഡിഗോ 6E−2131 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 184 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാത്രി 9.45ഓടെയാണ് സംഭവം. അപകടം നടന്നയുടനെ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. പിന്നീട് രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ പുറത്തിറക്കി. 

വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു.

article-image

dsrudfit

You might also like

Most Viewed