രാജസ്ഥാനിൽ കടം വീട്ടാൻ പെൺകുട്ടികളെ ലേലത്തിൽ വിൽക്കുന്നു; വാങ്ങുന്നവർ കുട്ടികളെ പെൺവാണിഭത്തിന് ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ട്

രാജസ്ഥാനിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. തങ്ങളുടെ കടം വീട്ടാനായി എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം വിൽപനകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും എതിർത്താൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയമാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രദേശത്ത് സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്താൽ ഇതിന് പരിഹാരമായാണ് പെൺകുട്ടികളെ വിൽപന നടത്തിയിരുന്നത്. വായ്പ സംബന്ധിച്ച തർക്കമോ പണമിടപാടുകളിലെ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്താൽ അവർ ‘ജാതി പഞ്ചായത്തിനെ’ സമീപിക്കുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കാതെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നു. കരാറെഴുതി പെൺകുട്ടികളെ വിൽപ്പന നടത്തുന്നതാണ് പരിഹാര മാർഗം. ഇതിന് വിസമ്മതിച്ചാൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയരാകണം.
xhgch