ഋഷി സുനകിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മോദി

ഋഷി സുനകിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് മോദിയുമായി സംസാരിക്കുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തതായി മോദി ട്വീറ്റ് ചെയ്തു. ഋഷി സുനകുമായി സംസാരിക്കാൻ സാധിച്ചതിൽ സന്തോഷം. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രധാന്യവും ചർച്ച ചെയ്തു’, മോദി ട്വീറ്റ് ചെയ്തു.
പുതിയ ദൗത്യം ആരംഭിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന വാക്കുകൾക്ക് നന്ദിയുണ്ടെന്ന് ഋഷി സുനകും ട്വിറ്ററിലൂടെ അറിയിച്ചു. ‘ബ്രിട്ടനും ഇന്ത്യയും ഒരുപാടു കാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്. വരും മാസങ്ങളിലും വർഷങ്ങളിലും നമ്മുടെ സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നിവ ആഴത്തിലുള്ളതാകുമ്പോൾ ഇതിലൂടെ നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങൾക്ക് എന്ത് നേടാനാകും എന്നതിൽ ഞാൻ ആവേശത്തിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിന് ശേഷം സുനക് ട്വിറ്ററിൽ കുറിച്ചു.
cj