റേഡിയന്‍റ് വാർമറിലെ അമിത ചൂട്; നവജാത ശിശുക്കൾ മരിച്ചു

നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിലെ റേഡിയന്‍റ് വാർമർ അമിതമായി ചൂടായതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. രാജസ്ഥാനിലെ ഭിൽവാരയിലുളള മഹാത്മാ ഗാന്ധി സർക്കാർ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ബുധനാഴ്ചയും 10 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് വ്യാഴാഴ്ചയുമാണ് മരിച്ചത്. കുട്ടികളുടെ മരണത്തിൽ പ്രതിഷേധവുമായെത്തിയ കുടുംബാംഗങ്ങളെ പോലീസ് ഇടപെട്ടാണ് അനുനയിപ്പിച്ചത്.
രാത്രിയിൽ പാൽ നൽകാൻ ഒരു കുട്ടിയുടെ അമ്മ റേഡിയന്‍റ് വാമറിനു സമീപം എത്തിയിരുന്നു. ഈ സമയത്ത് അബദ്ധത്തിൽ സെൻസറിൽ സ്പർശിച്ചതാവാം അപകടത്തിനു കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ഒരു നഴ്‌സിനെ പിരിച്ചുവിട്ടു.
druy