ചൈനയുമായി പങ്കിടുന്ന അതിർ‍ത്തിയിൽ യുഎസ്സും ഇന്ത്യയും സംയുക്ത സൈനികാഭ്യാസം നടത്തും


ചൈനയുമായി പങ്കിടുന്ന അതിർ‍ത്തിയിൽ‍ യു.എസുമായി സംയുക്ത സൈനികാഭ്യാസത്തിന് ഇന്ത്യ. നവംബർ‍ 15 മുതൽ‍ ഡിസംബർ‍ രണ്ട് വരെയായിരിക്കും അഭ്യാസം. ഇരു ഭാഗത്തുനിന്നും 350ഓളം സൈനികർ‍ വീതം പങ്കെടുക്കും. കൊടുംതണുപ്പും മലനിരകളും അടക്കമുള്ള പ്രതിബന്ധങ്ങൾ‍ക്കിടയിലുമുള്ള സൈനികാഭ്യാസമാണ്. ഇരു സേനകളും ഓഗസ്റ്റിൽ‍ ഹിമാചൽ‍ പ്രദേശിൽ‍ സംയുക്ത അഭ്യാസം നടത്തിയിരുന്നു.

സൗഹൃദ രാജ്യങ്ങളുമായി സൈനികാഭ്യാസത്തിന് ഇന്ത്യയുടെ ശ്രമം. ഈ വർ‍ഷം അവസാനത്തിനു മുന്‍പ് സൈനിക, നാവിക അഭ്യാസങ്ങൾ‍ നടത്താനാണ് പദ്ധതിയിടുന്നത്. ജപ്പാൻ തീരത്ത് മലബാർ‍ ചതുർ‍ഭുജ നേവൽ‍ വാർ‍ഗെയിംസ്, ഓസ്‌ട്രേലിയ, മൂന്ന് ഏഷ്യൻ രാജ്യങ്ങളുമായി ഇൻഫന്ററി അഭ്യാസം, ചൈനയുമായി അതിർ‍ത്തി പങ്കിടുന്ന ലൈൻ ഓഫ് ആക്ച്വൽ‍ കൺട്രോളിൽ‍ അമേരിക്കയുമായി സൈനികാഭ്യാസം എന്നിവയാണ് പ്രതിരോധ വിഭാഗത്തിന്റെ പരിഗണനയിലുള്ളത്.

നവംബർ‍ 8 മുതൽ‍ 18 വരെയായിരിക്കും ജപ്പാൻ തീരത്ത് സംയുക്ത അഭ്യാസം. നാലംഗ ക്വഡ് രാജ്യങ്ങളാണ് അഭ്യാസത്തിൽ‍ പങ്കെടുക്കുക. ജപ്പാനു പുറമേ ഇന്ത്യയും അമേരിക്കയും ഓസ്‌ട്രേലിയയും ഇതിൽ‍ പങ്കെടുക്കും. ഇന്തോ−പസഫിക് മേഖലയിൽ‍ കണ്ണുകച്ചിരിക്കുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽ‍കുകയാണ് സംയുക്ത അഭ്യാസത്തിന്റെ ലക്ഷ്യം. യുദ്ധക്കപ്പലുകൾ‍, മുങ്ങിക്കപ്പലുകൾ‍, യുദ്ധവിമാനങ്ങൾ‍, ഹെലികോപ്ടറുകൾ‍ എല്ലാം ഇവിടെ അണിനിരക്കും.

article-image

duyftu

You might also like

Most Viewed