ഡൽഹി വിമാനത്താവളം വഴി 7 കിലോ സ്വർണം കടത്താന്‍ ശ്രമം; 5 പേർ പിടിയിൽ

ദുബൈ−കൊച്ചി−ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സ്വർണം കടത്താൻ ശ്രമിച്ച അഞ്ച് പേർ കൊച്ചിയിൽ പിടിയിൽ. സ്വർണം ദുബായിൽ നിന്ന് ഡൽഹിയിൽ എത്തിച്ച് ആഭ്യന്തര സർവീസ് വഴി കടത്താൻ ശ്രമിച്ചവരാണ് ഡിആർഐയുടെ പിടിയിലായത്. പാലക്കാട് സ്വദേശികളാണ് പിടിയിലായവർ.
ഡൽഹിയിലെ ആഭ്യന്തര ടെർമിനൽ വഴി കടത്താനായിരുന്നു ഇവരുടെ ശ്രമം. സ്വർണം കൊണ്ടുവന്ന രണ്ടു പേരും ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു പേരുമാണ് പിടിയിലായത്. വിമാനത്തിന്റെ സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
സ്വർണം ദുബായിൽ നിന്നെത്തിച്ച രണ്ട് പേർ കൊച്ചിയിൽ എത്തുമ്പോൾ ഇറങ്ങുകയും മൂന്നു പേർ ഇവിടെ നിന്ന് ഡൽഹിയിലേക്ക് ഇതേവിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്യും. രാജ്യാന്തര ടെർമിനലിൽ പരിശോധന കർശനമായതിനാൽ ആഭ്യന്തര ടെർമിനൽ വഴി കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ghy