അയോധ്യയിലെ ശ്രീ രാമക്ഷേത്രം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീർഥാടകർക്കായി തുറന്നു നൽകും

അയോധ്യയിലെ ശ്രീ രാമക്ഷേത്രം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദർശനത്തിന് തുറക്കും. 2024 ജനുവരിയിൽ പുതിയ ശ്രീ രാമക്ഷേത്രത്തിൽ പൂജകൾ ആരംഭിയ്ക്കും. ക്ഷേത്രത്തിന്റെ നിർമ്മാണം 50 ശതമാനം കഴിഞ്ഞതായി ശ്രീരാമ ജന്മഭൂമി തിർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
2024 ലെ മകരസംക്രാന്തിയിൽ പ്രതിഷ്ഠാകർമ്മം നടത്താനാകും എന്ന് ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. കൂടുതൽ വേഗത്തിൽ അനുബന്ധ ജോലികൾ പൂർത്തിയാക്കാനാണ് പ്രധാനമന്ത്രിയുടെ നിർദേശം. 2020−ൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്.
രാമക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്രത്തിന്റെ അടിത്തറ നിർമാണം പൂർത്തിയായി കഴിഞ്ഞു. 2023 ഡിസംബറോട് കൂടി ക്ഷേത്രത്തിന്റെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
hyhj