ബസവലിംഗ സ്വാമി മഠത്തിൽ‍ തൂങ്ങി മരിച്ച നിലയിൽ


ലിംഗായത്ത്(45) സന്യാസി മഠത്തിൽ‍ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തി. കർ‍ണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗൽ‍ ബന്ദേ മഠത്തിൽ‍ ലിംഗായത്ത് വിഭാഗത്തിലെ ബസവലിംഗ സ്വാമിയെയാണ് തിങ്കളാഴ്ച മുറിയുടെ ജനലിൽ‍ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തിയത്. തുടർ‍ന്നു നടത്തിയ പരിശോധനയിൽ‍ അദ്ദേഹത്തിന്റെ ഫോണിൽ‍ നിന്നും സംശയാസ്പദമായ ചില കോൾ‍ റെക്കോഡുകൾ‍ പൊലീസിന് ലഭിച്ചു. ബ്ലാക്ക്‌മെയിൽ‍ സന്ദേശങ്ങളായിരുന്നു ഇവ. ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് ബ്ലാക്ക്‌മെയിൽ‍ ചെയ്തതെന്നാണ് എഎൻഐ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർ‍ട്ട് ചെയ്യുന്നത്. മുറിയിൽ‍ നിന്നു കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യക്കുറിപ്പിൽ‍ ചിലർ‍ അപകീർ‍ത്തിപ്പെടുത്തിപ്പെടുത്തി സ്ഥാനത്തു നിന്ന് മാറ്റാൻ ശ്രമിക്കുന്നതായും ആരോപിക്കുന്നുണ്ട്. സംഭവത്തിൽ‍ ആത്മഹത്യാപ്രരണയ്ക്ക് കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 25 വർ‍ഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു മഠം മോധാവി. 1997ലാണ് അദ്ദേഹം മഠാധിപതിയാകുന്നത്. അടുത്തിടെ അദ്ദേഹം അതിന്റെ സിൽ‍വർ‍ ജൂബിലിയും ആഘോഷിച്ചിരുന്നു. 

പതിവായി പുലർ‍ച്ചെ നാല് മണിക്ക് പൂജാമുറി തുറക്കാറുള്ള സന്യാസി തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും തുറക്കാതെ ഇരുന്നതിനെ തുടർ‍ന്നാണ് ജീവനക്കാർ‍ ചെന്ന് കതകിൽ‍ മുട്ടിയത്. എന്നാൽ‍ കതക് തുറക്കുകയോ ഫോൺ എടുക്കുകയോ അദ്ദേഹം ചെയ്തില്ല. പിന്നാലെ ജീവനക്കാർ‍ മുറിയുടെ പിന്നിൽ‍ ചെന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഉടനെ തന്നെ അവർ‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന നടത്തിയ പരിശോധനയിൽ‍ ബ്ലാക്ക്‌മെയിൽ‍ ചെയ്തവരുടെ പേർ പരാമർ‍ശിക്കുന്ന കുറിപ്പ് കിട്ടിയെങ്കിലും ഈ വിവരം പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോർ‍ട്ടവും മറ്റ് അന്ത്യകർ‍മ്മങ്ങളും പൂർ‍ത്തിയാക്കിയതിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.

article-image

szhydfuj

You might also like

Most Viewed