ദീപാവലി ആശംസകൾ നേർന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ദീപങ്ങളുടെ ഉത്സവത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അറിവിന്റെ വിളക്കുപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവിതം പ്രകാശിപ്പിക്കാന്‍ സാധിക്കട്ടെ. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദ്രൗപതി മുർമു പറഞ്ഞു. “പ്രകാശത്തിന്റെയും ശോഭയുടെയും ദീപാവലി ആഘോഷങ്ങൾ എല്ലാവർക്കും നേരുന്നു.
ദീപാവലി ഉത്സവത്തിൽ കുടുംബത്തിന് സന്തോഷവും ക്ഷേമവും ചൈതന്യവും വർദ്ധിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നല്ലൊരു ദീപാവലി ഉണ്ടാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” മോദി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു.
ീബൂഹ