തെരുവുനായകൾ‍ക്ക് പൊതുനിരത്തുകളിൽ‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി


തെരുവുനായകൾ‍ക്ക് പൊതുനിരത്തുകളിൽ‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. നായകൾ‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്‌നേഹികൾ‍ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കണമെന്ന് കോടതി പറഞ്ഞു. അല്ലെങ്കിൽ‍ നായകളെ ഷെൽ‍ട്ടർ‍ ഹോമുകളിലെത്തിച്ച് അവയ്ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി നിർ‍ദേശിച്ചു.

തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവർ‍ക്ക് മുന്‍സിപ്പൽ‍ കോർ‍പറേഷനിൽ‍ രജിസ്റ്റർ‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു.

നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളിൽ‍ തെരുവുനായകൾ‍ക്ക് ഭക്ഷണം നൽ‍കരുതെന്നാണ് കോടതി നിർ‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.ബി ശുക്രെ, എ.എൽ‍ പന്‍സാരെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർ‍ദേശം.

പൊതുസ്ഥലങ്ങളിൽ‍ വച്ച് നായകൾ‍ക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുർ‍ മുൻസിപ്പൽ‍ കോർ‍പറേഷൻ നിർ‍ദേശം നൽ‍കി.

article-image

4y7u

You might also like

  • Lulu Exchange
  • Straight Forward

Most Viewed