ഇന്ത്യൻ കറൻസി നോട്ടുകളിൽനിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രമാക്കണമെന്ന് ഹിന്ദു മഹാസഭ

ഇന്ത്യൻ കറൻസി നോട്ടുകളിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രമാക്കണമെന്ന ആവശ്യവുമായി അഖില ഭാരത ഹിന്ദു മഹാസഭ രംഗത്ത്. സ്വാതന്ത്ര്യസമരത്തിൽ സുഭാഷ് ചന്ദ്രബോസിന്‍റെ സംഭാവന രാഷ്ട്രപിതാവിനേക്കാൾ കുറവല്ലാത്തതിനാലാണ് ഈ ആവശ്യമെന്ന് ഹിന്ദു മഹാസഭ അറിയിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ സംഭാവന മഹാത്മാ ഗാന്ധിയേക്കാൾ കുറവല്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി നേതാജിയെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം അദ്ദേഹത്തിന്‍റെ ചിത്രം കറൻസി നോട്ടുകളിൽ സ്ഥാപിക്കുക എന്നതാണ്. ഗാന്ധിജിയുടെ ചിത്രത്തിന് പകരം നേതാജിയുടെ ചിത്രം നൽകണമെന്ന് എബിഎച്ച്എം ബംഗാൾ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു.
ഹിന്ദു മഹാസഭയുടെ ആവശ്യത്തിനെതിരേ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക് അനിഷേധ്യമാണ്. അദ്ദേഹത്തിന്‍റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്‍റെ ആദർശങ്ങളും തത്വങ്ങളും ദിനംപ്രതി കൊല്ലപ്പെടുകയാണെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ftiui