അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ തകർന്ന് മലയാളിയുൾപ്പെടെ നാലു സൈനികർ കൊല്ലപ്പെട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ചു

അരുണാചൽപ്രദേശിൽ കരസേനാ ഹെലികോപ്റ്റർ തകർന്നു മലയാളിയുൾപ്പെടെ നാലു സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തിന് തൊട്ടുമുമ്പ് അപായ സന്ദേശം എയർ ട്രാഫിക് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന് സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് പൈലറ്റിന്‍റെ സന്ദേശം ലഭിച്ചത്. അരുണാചലിലെ പർവതമേഖലയായ അപ്പർ സിയാംഗ് ജില്ലയിലെ സിൻഗിംഗിൽ വെള്ളിയാഴ്ച രാവിലെയാണ് എച്ച്എഎൽ രുദ്ര വിഭാഗത്തിലുള്ള അത്യാധുനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.
അഞ്ചു സൈനികരുമായി പതിവുപറക്കലിനിടെയായിരുന്നു അപകടമെന്ന് തേസ്പൂരിലെ സൈനികകേന്ദ്രം വക്താവ് ലഫ്.കേണൽ എ.എസ്. വാലിയ അറിയിച്ചു.
yu