മൊഹാലിയിൽ‍ ആകാശ ഊഞ്ഞാൽ‍ തകർ‍ന്ന് 15 പേർ‍ക്ക് പരുക്ക്


മൊഹാലിയിൽ‍ കാർ‍ണിവലിലെ ആകാശ ഊഞ്ഞാൽ‍ തകർ‍ന്ന് 15ഓളം പേർ‍ക്ക് പരുക്ക്. ഇതിൽ‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശികമാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരിൽ‍ സ്ത്രീകളും കുട്ടികളും ഉൾ‍പ്പെടുന്നു. 50 അടി ഉയരത്തിൽ‍ നിന്ന് ആകാശ ഊഞ്ഞാൽ‍ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ‍ പാലിക്കാതെയാണ് ആകാശ ഊഞ്ഞാൽ‍ പ്രവർ‍ത്തിച്ചതെന്നും സെപ്തംബർ‍ നാല് വരെ മാത്രം നടത്താൻ അനുവാദമുണ്ടായിരുന്ന മേള സംഘാടകർ‍ അനധികൃതമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രദേശവാസികൾ‍ ആരോപിച്ചു.

article-image

sgdsrg

You might also like

Most Viewed