കുഞ്ഞ് മരിക്കുന്ന അമ്മമാർക്ക് 60 ദിവസത്തെ അവധി, സ്പെഷ്യൽ മെറ്റേണിറ്റി ലീവ് കേന്ദ്ര സർക്കാർ ജീവനക്കാരികൾക്ക്
പ്രസവത്തിലോ ജനിച്ച് ദിവസങ്ങൾക്കു ശേഷമോ കുഞ്ഞുമരിക്കുന്ന അമ്മമാർക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികളാണ് അമ്മമാർക്കാണ് പ്രത്യേക ലീവ് അനുവദിക്കുക. കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഉത്തരവിൽ പറയുന്നു.
കുട്ടിയുടെ മരണത്തെ തുടർന്നുണ്ടാകുന്ന മാനസികാഘാതം അമ്മമാരുടെ ജീവിതത്തിൽ ദീർഘനാളത്തെ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ഇതു പരിഗണിച്ചാണ് അവധി അനുവദിച്ചത്.കുട്ടി ജനിച്ച് 28 ദിവസത്തിനുള്ളിൽ കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാർക്കും അവധി ലഭിക്കും. കൂടാതെ പ്രസവത്തിൽ കുട്ടിമരിക്കുന്നതോ 28 ആഴ്ച മുതലുള്ള ഗർഭാവസ്ഥയിൽ കുട്ടി മരിക്കുന്നവരും അവധി ലഭിക്കാൻ അർഹരാണ്. പ്രസവത്തിനു ശേഷം മെറ്റേണിറ്റി ലീവ് നൽകിയിട്ടുണ്ടെങ്കിൽ കുട്ടി മരിച്ച ദിവസം വരെയുള്ളവ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ലഭ്യമായ ലീവുകളിലേക്ക് മാറ്റും. തുടർന്ന് പ്രത്യേക ലീവ് അനുവദിക്കും.
രണ്ടില്‍ത്താഴെ കുട്ടികളുള്ളവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്കുകീഴില്‍ എംപാനല്‍ചെയ്ത സ്വകാര്യ ആശുപത്രിയിലോ ആകണമെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തില്‍ എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രസവമെങ്കില്‍, അതുതെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.