ആർടിഒയിൽ പോകാതെ ഇനി ലൈസൻസ് നേടാം


ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ. ഇനി മുതൽ ഡ്രൈവിങ് ലൈസൻസിന് ആർടിഒയെ സന്ദർശിക്കേണ്ടതില്ല. അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ നിങ്ങൾക്കിനി ഡ്രൈവിംഗ് ലൈസൻസ് എടുക്കാവുന്നതാണ് . കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമ പ്രകാരമാണ് ഇത്.

ഇതിനായി അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രം നടത്തുന്ന ടെസ്റ്റ് പാസാകണം. ടെസ്റ്റ് പാസായ ശേഷം യോഗ്യരായവർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകും. കേന്ദ്രമോ അല്ലെങ്കിൽ സംസ്ഥാന ഗതാഗത വകുപ്പോ ആണ് ഇത്തരം പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഈ കേന്ദ്രങ്ങൾ നടത്തുന്ന ടെസ്റ്റ് പാസായാൽ ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം. ശേഷം ഒരു ടെസ്റ്റും കൂടാതെ പരിശീലന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആർടിഒ നിങ്ങൾക്ക് ലൈസൻസ് നൽകും.

പരിശീലന കേന്ദ്രങ്ങളിൽ സിമുലേറ്ററുകളും പ്രത്യേക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും സജ്ജീകരിക്കും. പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് പാസാകുന്നവർക്ക് ആർടിഒ−യിൽ വന്ന് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസൻസ് നൽകും. അംഗീകൃത പരിശീലന കേന്ദ്രങ്ങൾക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾസ്, മീഡിയം, ഹെവി വെഹിക്കിൾ എന്നിവയ്‌ക്ക് പരിശീലനം നൽകാൻ കഴിയുന്നതാണ് . എൽഎംവി കളുടെ പരിശീലനത്തിന്റെ ആകെ ദൈർഘ്യം 29 മണിക്കൂറാണ്. അത് കോഴ്സ് ആരംഭിച്ച് നാലാഴ്ചയ്‌ക്കുള്ളിൽ പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed