എടപ്പാടി കെ. പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ‍ സെക്രട്ടറി


എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ‍ സെക്രട്ടറിയായി എടപ്പാടി കെ. പളനിസ്വാമിയെ തെരഞ്ഞെടുത്തു. ചെന്നൈയിൽ‍ ചേർ‍ന്ന ജനറൽ‍ കൗൺസിൽ‍ യോഗമാണ് പളനിസ്വാമിയെ ജനറൽ‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതോടെ പാർ‍ട്ടിയിലെ ഇരട്ട നേതൃത്വം അവസാനിച്ചു. എഐഎഡിഎംകെയുടെ നിയന്ത്രണം പളനിസ്വാമി ഏറ്റെടുത്തു. പളനിസ്വാമിയുടെ നിലവിലെ സ്ഥാനങ്ങൾ‍ ജനറൽ‍ കൗൺസിൽ‍ ഒഴിവാക്കി. ജനറൽ‍ സെക്രട്ടറിയെ നാലു മാസത്തിനുള്ളിൽ‍ തിരഞ്ഞെടുക്കാനും ധാരണയായി.

16 പ്രമേയങ്ങൾ‍ ജനറൽ‍ കൗൺസിൽ‍ അംഗീകരിച്ചു. പനിർ‍ശെൽ‍വത്തെ പാർ‍ട്ടി ട്രഷററായി തെരഞ്ഞെടുത്തെങ്കിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക സി.വിജയഭാസ്‌കറായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed