കർണാടകയിൽ ഗുഡ്സ് ട്രക്ക് നദിയിലേക്ക് മറിഞ്ഞ് ഒന്പത് മരണം


നിർമാണ തൊഴിലാളികളുമായി ബെലഗാവിയിലേക്കു പോയ ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയിൽ പതിച്ച് ഒന്പതു പേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കനബാർഗി ഗ്രാമത്തിലെ ബല്ലാരി നല നദിയിലാണു ട്രക്ക് വീണത്.

ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ  വിതം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

You might also like

Most Viewed