നബിവിരുദ്ധ പരാമര്‍ശം; പശ്ചിമ ബംഗാളില്‍ ഇന്നും പ്രതിഷേധം

കോല്‍ക്കത്ത: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമര്‍ശത്തിനെതിരെ പശ്ചിമ ബംഗാളില്‍ ഇന്നും പ്രതിഷേധം. ഹൗറയിലെ പഞ്ച്‌ല ബസാറിന് സമീപം പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെയാണ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്‌തെന്നും ഹൗറ പോലീസ് അറിയിച്ചു.പശ്ചിമബംഗാളിലെ ചില പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ജൂണ്‍ 15 വരെ നീട്ടി. സംസ്ഥാനത്ത് പലയിടത്തും ഇന്‍റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചു.
rn
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി എംപിയും പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്‍റുമായ സൗമിത്ര ഖാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
rn
നുപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം നടന്നത്. ഡല്‍ഹി, കോല്‍ക്കത്ത, ഹൈദരാബാദ് നഗരങ്ങളില്‍ വ്യാപക പ്രതിഷേധം നടന്നു. പലയിടത്തും കല്ലേറുള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. ജാര്‍ഖണ്ഡില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. 10 പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു.
rn
rn