തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാം; നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ, ആഹ്ലാദ പ്രകടനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.

‘കൊറോണ വ്യാപനത്തെ തുടർന്ന് ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, വിലക്ക് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. യാതൊരു തരത്തിലുള്ള ആക്രമണങ്ങളുമില്ലാതെ ആഹ്ലാദ പ്രകടനങ്ങൾ നടത്താൻ അനുമതി നൽകിരിക്കുന്നു. രാജ്യത്തെ കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ കൊറോണ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് ആഹ്ലാദ പ്രകടനങ്ങൾക്ക് അനുമതി നൽകുന്നത്’ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആഹ്ലാദ പ്രകടനങ്ങൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കൊറോണ വ്യാപനം കണക്കിലെടുത്തായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം. ഫല പ്രഖ്യാപനത്തിന് ശേഷം രണ്ട് ദിവസത്തേയ്‌ക്ക് ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.

You might also like

Most Viewed