ഹിന്ദിക്കെതിരല്ല, നിർബന്ധപൂർവം പഠിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി


തമിഴ്നാട് ഹിന്ദിക്കെതിരല്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ മോഴിപോർ(ഭാഷയുടെ യുദ്ധം) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

തമിഴ് വേണമെന്ന് പറയുന്നത് കൊണ്ട് ഞങ്ങൾ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് വിചാരിക്കരുത്. ഹിന്ദിയെന്നല്ല ഒരു ഭാഷക്കും ഞങ്ങൾ എതിരല്ല. ഒരാൾ അയാളുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷ പഠിക്കുന്നതിനെ എതിർക്കില്ല. എന്നാൽ, നിർബന്ധപൂർവം ഒരാളെ ഭാഷ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുകയും അതിനെ മേധാവിത്വത്തിന്റെ അടയാളമായി കാണുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. രാജ്യത്ത് ഒരു മതം മാത്രമായാലുണ്ടാവുന്ന അവസ്ഥ തന്നെയാവും ഭാഷയുടെ കാര്യത്തിലും 

നേരത്തെ ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു. ഹിന്ദി അറിയാതെ പലർക്കും കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 തമിഴ്നാട്ടിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഒന്നാം ബെഞ്ചിന്റെ നിരീക്ഷണം നടത്തിയത്.

You might also like

Most Viewed