യൂ ട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു; യുവതിയുടെ നില ഗുരുതരം


ചെന്നൈ: തമിഴ്നാട്ടിൽ യൂട്യൂബ് നോക്കി പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആർ‍ക്കോണത്തിനടുത്തെ നെടുന്പുളി ഗ്രാമത്തിലാണ് സംഭവം. 28കാരിയായ ഗോമതി എന്ന യുവതിയാണ് യൂ ട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാൻ ശ്രമിച്ചത്. ഭർ‍ത്താവ് ലോകനാഥന്‍റെ പിന്തുണയോടെയായിരുന്നു സംഭവം. സഹോദരിയുടെ സഹായവും ഇവർ‍ക്ക് ലഭിച്ചു.

ഡിസംബർ‍ 13നായിരുന്നു ഡോക്ടർ‍മാർ‍ ഇവർ‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാൽ‍ ഇവർ‍ ആശുപത്രിയിൽ‍ പോകാതെ വീട്ടിൽ‍ വിശ്രമിച്ചു. ശനിയാഴ്ച യുവതിക്ക് പ്രസവ വേദന തുടങ്ങി. എന്നാൽ‍ ആശുപത്രിയിൽ‍ പോകാതെ യൂ ട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു യുവതിയുടെയും ഭർത്താവിന്‍റെ തീരുമാനം. എന്നാൽ‍ ഇവർ‍ക്ക് കാര്യങ്ങൾ‍ നിയന്ത്രിക്കാനായില്ല. പ്രസവിച്ചയുടനെ കുഞ്ഞ് മരിക്കുകയും യുവതി അബോധാവസ്ഥായിലാകുകയും ചെയ്തു. തുടർ‍ന്ന് യുവതിയെ വെല്ലൂർ‍ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർ‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

You might also like

Most Viewed