തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ


ചെന്നൈ: തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സമയത്തെ ചികിത്സയാണ് സൗജന്യമായി നൽകുക. ‘എൻ ഉയിർ കാപ്പോൻ’ എന്നാണ് പദ്ധതിയുടെ പേര്. സംസ്ഥാനത്തെ 609 ആശുപത്രികളിലാണ് ഈ ചികിത്സ ലഭ്യമാകുക. ഇതിൽ 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളും ഉൾപ്പെടും. അപകടത്തിൽപ്പെടുന്നവർക്ക് സുവർണ മണിക്കൂറിൽ ചികിത്സ നൽകുന്നതിനും വിലയേറിയ മനുഷ്യ ജീവൻ രക്ഷിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. 

തമിഴ്നാട് സന്ദർശിക്കുന്നവർക്കും ഈ സൗജന്യ ചികിത്സ ലഭ്യമാണ്. അപകടത്തിൽ പരിക്കേറ്റവർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (CMCHIS) ഗുണഭോക്താക്കളും അംഗങ്ങളല്ലാത്തവരും പുതിയ പദ്ധതിയിൽ ഉൾപ്പെടും.

You might also like

Most Viewed