പശ്ചിമ ബംഗാൾ മന്ത്രി സുബ്രത മുഖർ‍ജി അന്തരിച്ചു


കോൽ‍ക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയും തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ സുബ്രത മുഖർ‍ജി (75) അന്തരിച്ചു. ഹൃദയാഘാതം മൂലം കോൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർ‍ന്ന് ഒക്ടോബർ‍ 25നാണ് അദ്ദേഹത്തെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. രക്തധമനിയിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഈ ആഴ്ച ആദ്യം അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബ്രത, വ്യാഴാഴ്ച രാത്രി 9.22 ന് ആണ് മരണം സംഭവിക്കുന്നത്. 

വ്യക്തിപരമായി വളരെ വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 

ബംഗാളിലെ പഞ്ചായത്തിന്‍റെയും മറ്റ് മൂന്ന് വകുപ്പുകളുടെയും മന്ത്രിയായിരുന്ന സുബ്രത മുഖർ‍ജി, ഇടതുമുന്നണി അധികാരത്തിലിരുന്ന 2000 മുതൽ‍ 2005 വരെ കോൽ‍ക്കത്ത മേയറായിരുന്നു. 1998 ൽ‍ തൃണമൂൽ‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന സമയം മുതൽ‍ മമതയോടൊപ്പം സുബ്രത‍യുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed