ഡൽഹി സർവകലാശാലയിൽ എല്ലാവർക്കും തുല്യ അവസരം
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ എല്ലാവർക്കും തുല്യ അവസരമെന്ന് രജിസ്ട്രാർ. കേരളത്തിലെ കുട്ടികൾക്ക് പ്രത്യേക പരിഗണനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ടെന്ന അധ്യപകന്‍റെ വിവാദ പരാമർശത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്‍റെ മുൻ പ്രസിഡന്‍റ് കൂടിയായ രാകേഷ് കുമാർ പാണ്ഡെയാണ് വിവാദ പരാമർശനം നടത്തിയത്. കൂടുതൽ മലയാളി വിദ്യാർഥികൾ ഇത്തവണ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയത് അസ്വാഭാവികമാണ്. ഇത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിതമായി നീക്കമാണ് ഇതിനു പിന്നിൽ നടക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക ഫണ്ടും ലഭിക്കുന്നുണ്ട്. മലയാളി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയത്തില്ലെന്നും പാണ്ഡെ ആരോപിക്കുന്നു.