ആർബിഐ വായ്പാ നിയം പ്രഖ്യാപിച്ചു
മുംബൈ: പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. തുടർച്ചയായ എട്ടാം തവണയാണ് പലിശ നിരക്ക് മാറ്റാതെ ആർബിഐ വായ്പാ നയം പ്രഖ്യാപിക്കുന്നത്.
2020 മാർച്ചിലാണ് റിപ്പോ നിരക്ക് നാല് ശതമാനമായി കുറച്ചത്. കോവിഡ് സാഹചര്യം മറികടന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എന്നാൽ പണപ്പെരുപ്പം കുറയാനുള്ള സാധ്യതയില്ലെന്നും അഞ്ച് ശതമാനത്തിൽ പിടിച്ചുനിർത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും പണനയ സമിതി വിലയിരുത്തി.