അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം; അരുണാചൽ സെക്ടറിലെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു


ന്യുഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ വീണ്ടും മുഖാമുഖമെത്തിയതായി റിപ്പോർട്ട്. എന്നാൽ സംഭവം ഒരു ഏറ്റുമുട്ടലിലേക്ക് പോയിട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കഴിഞ്ഞയാഴ്ച അരുണാചലിലെ തവാങ് മേഖലയിലാണ് ഇത്തരത്തിൽ സൈനികർ മുഖാമുഖം എത്തിയ സംഭവമുണ്ടായത്.

നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വമാണ് ഇതിന് കാരണമെന്നാണ് സൈനിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മണിക്കൂറുകളോളം സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരുന്നു എന്നാണ് സേനാവൃത്തങ്ങൾ പറയുന്നത്. എന്നാൽ ഒരു ഏറ്റുമുട്ടലിലേക്ക് പോകാതെ കമാൻഡോമാർ തമ്മിൽ ചർച്ച ചെയ്ത് വിഷയം പരിഹരിച്ചതായാണ് വിവരം.
കഴിഞ്ഞ വർഷം ജൂൺ 15ന് നടന്ന ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ അസ്വാരസ്യങ്ങൾ രൂക്ഷമായിരുന്നു. പതിറ്റാണ്ടുകൾക്കിടയിൽ ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സൈനിക സംഘർഷമായിരുന്നു ഗാൽവനിലേത്.

You might also like

Most Viewed