റെയിൽവെ ജീവനക്കാർക്ക് 78 ദിവസത്ത ശന്പളം ദീപാവലി ബോണസായി നൽകും


ന്യൂഡൽഹി: റെയിൽവെ ജീവനക്കാർക്ക് 78 ദിവസത്ത ശന്പളം ദീപാവലി ബോണസായി നൽകാന് കേന്ദ്ര സർക്കാർ തീരുമാനം. റെയിൽവെയിലെ നോണ് ഗസറ്റഡ് ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തിൽ കൂടുതൽ നോണ് ഗസറ്റഡ് ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര മന്ത്രിസഭയാണ് ബോണസ് നൽകാനുള്ള റെയിൽവേയുടെ നിർദേശം അംഗീകരിച്ചത്. 

രാജ്യത്തെ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അനുരാഗ് താക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷവും സമാനമായ തുകയുടെ ബോണസ് റെയിൽവേ ജീവനക്കാർക്ക് നൽകിയിരുന്നു. 2,081.68 കോടി രൂപയാണ് ബോണസ് നൽകാനായി ചിലവഴിക്കുക.

You might also like

Most Viewed