ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 25,467 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ് −19 കേസുകളുടെ എണ്ണം 3,24,74,773 ആയി ഉയർന്നു, സജീവ കേസുകളുടെ എണ്ണം 3,19,551 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 354 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 435110 ആയി. 39486 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 31720112 ആയി. 24 മണിക്കൂറിനിടെ 6385298 വക്സിൻ ഡോസുകൾ നൽകി. ഇതോടെ രാജ്യത്ത് ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 588997805 ആയി.