സ്കൂളുകളും അംഗൺവാടികളും തുറക്കാനൊരുങ്ങി തെലങ്കാന
ഹൈദരാബാദ്: സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറന്നു പ്രവർത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ഇവ പ്രവർത്തിക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കർശനമായി ഉറപ്പാക്കുമെന്നും റാവു പറഞ്ഞു.
അതേസമയം, കർണാടകയിൽ സ്‌കൂളുകൾ തുറന്നു. 18 മാസങ്ങൾക്കു ശേഷമാണ് ഒന്പതാം ക്ലാസ് മുതൽ പ്രീ യൂണിവേഴ്‌സിറ്റി വരെയുള്ള ക്ലാസ് തുടങ്ങിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഓൺലൈൻ പഠനം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിന് മുകളിലുള്ള അഞ്ചു ജില്ലകളിൽ സ്‌കൂളുകൾ തുറന്നില്ല.