സൗരക്‌സ്‌ വിക്ഷേപണം വിജയകരം


ന്യൂഡൽഹി: അന്തരീക്ഷത്തിൽ വർണ വിസ്‌മയം തീർത്ത്‌ ഐഎസ്‌ആർഒയുടെ സൗരക്‌സ്‌ വിക്ഷേപണം വിജയകരം. അന്തരീക്ഷത്തിൻെറ മുകൾപരപ്പിനെ പറ്റിയുള്ള ഏറ്റവും ആധുനീകമായ പഠന പരീക്ഷണമാണിത്‌. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെൻററിൽ നിന്ന്‌ വെളളിയാഴ്‌ച വൈകിട്ട്‌ 7.15 നായിരുന്നു വിക്ഷേപണം.

സൗണ്ടിങ്‌ റോക്കറ്റായ ആർഎച്ച്‌ 560 ‌ആണ്‌ പരീക്ഷണ ഉപകരണങ്ങളുമായി കുതിച്ചത്‌. 120 കിലോമീററർ ഉയരം മുതൽ ഈ ഉപകരണങ്ങൾ പ്രവർത്തിച്ചു. അന്തരീക്ഷത്തിലെ വിവിധ വാതകങ്ങളുടെ സാന്നിധ്യം, കാറ്റ് തുടങ്ങിയവയെ പററിയുളള സൂഷ്‌മമായ വിവരങ്ങൾ ലഭിച്ചതായി ഐഎസ്‌ആർഒ അറിയിച്ചു. ഇവയെ കൂടുതൽ പഠന വിധേയമാക്കും. വിവിധ തലങ്ങളിൽ ലഭിച്ച അപൂർവ ചിത്രങ്ങളും ഇവയിൽപെടും. തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ സ്‌പേയ്‌സ്‌ ഫിസിക്‌സ്‌ ലാബാണ്‌ പരീക്ഷണ ഉപകരണങ്ങൾ വികസിപ്പിച്ചത്‌. വിഎസ്‌എസ്‌സി ഡയറക്ടർ ഡോ എസ്‌ സോമനാഥ്‌, ഷാർ ഡയറക്ടർ സ്‌പേയ്‌സ്‌ ഫിസിക്‌സ്‌ ലാബ്‌ ഡയറക്ടർ ഡോ. കെ. രാജീവ്‌, പ്രൊജക്ട്‌ ഡയറക്ടർ ബിനോയ്‌ ജോസഫ്‌ എന്നിവർ നേതൃത്വം നൽകി.

You might also like

Most Viewed