ഉത്തരാഖണ്ഡിൽ ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ അഗ്നിബാധ


ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ തീപിടുത്തം. ഉത്തരാഖണ്ഡ് കൻസാരോ മേഖലയിൽ വെച്ചാണ് അഗ്നിബാധയുണ്ടായത്. ഡൽഹി−−ഡെറാഡൂൺ റൂട്ടിലോടുന്ന തീവണ്ടിയിലാണ് സംഭവം. ട്രെയിനിലെ കന്പാർട്ട്‌മെന്റ് പൂർണ്ണമായും കത്തിനശിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല.

സി−4 കന്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൻസാരോ മേഖലയിൽ വെച്ചുണ്ടായ അപകടത്തിൽ യാത്രക്കാരെ മുഴുവൻ വളരെ വേഗം ഒഴിപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ.

You might also like

Most Viewed