ജമ്മു കാശ്മീരിൽ ഏഴ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ


ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ഭീകരവേട്ട. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഏഴ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഷോപിയാനിലെ വിവിധ മേഖലകളിൽ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.

ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന് വേണ്ടി ഷോപ്പിയാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായത്. സയ്മുള്ള ഫറൂഖ് ചോപ്പൻ, ഹിലാൽ അഹമ്മദ് വാണി, റമീസ് വാണി, റൗഫ് അഹമ്മദ് വാണി, ഫൈസാൻ അഹമ്മദ് ഖാൻ, ഷാഹിദ് അഹമ്മദ് റാത്തർ, എന്നിവരാണ് അറസ്റ്റിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഹാന്റ് ഗ്രനേഡ് , എകെ 47 തോക്കുകൾ, എകെ മാഗസീനുകൾ, വെടിയുണ്ടകൾ, എന്നിവയാണ് പിടിച്ചെടുത്തത്.

ഏഴ് പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ആയുധ നിയമത്തിലെ 13, 18, 20, 23, 38 എന്നീ നിയമങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

You might also like

Most Viewed