തുടര്‍ച്ചയായ നാലു ദിവസം ബാങ്ക് അവധി; എ.ടി.എമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക
തുടർച്ചയായ നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ടുദിവസം അവധിയാണ്, തുടർന്ന് രണ്ടുദിവസം പണിമുടക്കും. 13 രണ്ടാം ശനിയാഴ്ചയും 14 ഞായറാഴ്ചയും ആയതിനാല്‍ ബാങ്കുകൾക്ക് അവധിയാണ്. 15നും 16നും ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആ രണ്ട് ദിവസവും ബാങ്കിംഗ് പ്രവര്‍ത്തനങ്ങൾ താളം തെറ്റും. ജീവനക്കാരുടെ സംഘടനകളെല്ലാം ഈ പണിമുടക്കിന്‍റെ ഭാഗമാകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് പണിമുടക്ക്.
അവധിയും പണിമുടക്കും എല്ലാമായതിനാല്‍ എ.ടി.എമ്മുകളിലും പണം തീർന്നുപോകുമോ എന്ന ആശങ്കയിലാണ് സാധാരണ ജനങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.