ആദിവാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന് ആവശ്യം
ജയ്പുർ: ആദിവാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഗണേശ് ഘോഘര. നിയമസഭയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. ഗണേശിന്‍റെ ആവശ്യപ്പെത്തെ പിന്തുണച്ച് ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎമാരും രംഗത്തെത്തി. ആദിവാസി പാരന്പര്യവും ആചാരാനുഷ്ഠാനുങ്ങളും ഹിന്ദു മതത്തിലേതിൽനിന്നു വിഭിന്നമാണെന്നും ഹിന്ദുത്വത്തിന്‍റെ പേരു പറഞ്ഞു ബിജെപിയും ആർഎസ്എസും ആദിവാസി ജനതയെ ചൂഷണം ചെയ്യുകയാണെന്നും ഗണേശ് കുറ്റപ്പെടുത്തി.
അതേസമയം, ഗണേശിന്‍റെ അഭിപ്രായം കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യമാണോയെന്നു വ്യക്തമാണമെന്നു ആവശ്യപ്പെട്ട് ബിജെപി വക്താവും എംഎൽഎയുമായ രാംലാൽ ശർമ രംഗത്തെത്തി. ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് എല്ലാക്കാലത്തും ശ്രമിക്കുന്നതെന്നും ഇതു രാജ്യത്തിന്‍റെ അഖണ്ഡത അപകടത്തിലാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.